ന്യൂഡൽഹി: ബഹിരാകാശനിലയത്തിലെ 18 ദിവസത്തെ ദൗത്യത്തിന് ശേഷം ശുഭാംശുവും സംഘവും ഭൂമിയിലെത്തി. ഇന്ത്യൻ സമയം കൃത്യം മൂന്ന് മണിക്ക് സംഘം കാലിഫോർണിയയിലെ സാൻഡിഗോയ്ക്ക് സമീപം പതിച്ചു. 16 മിനിറ്റിനുള്ളിലാണ് സ്പ്ലാഷ്ഡൗൺ ചെയ്തത്. റെസ്ക്യൂ ബോട്ടുകളെത്തി ബഹിരാകാശ പേടകത്തെ ട്രാക്കിൽ കൊണ്ട് എത്തിച്ചതിന് ശേഷം കപ്പലിലേക്ക് കയറ്റും.
ബഹിരാകാശയാത്രികർ ഇറങ്ങിയ പാരച്യൂട്ടുകൾ വേർപ്പെടുത്തിയ ശേഷമായിരിക്കും പേടകം മാറ്റുക. ട്രാഗൺ പേടകത്തെ കൃത്യമായി റിക്കവറി ചെയ്തതിന് ശേഷം ബഹിരാകാശയാത്രികരെ പുറത്തെത്തിക്കും.
കഴിഞ്ഞ ദിവസമാണ് പേടകം ലബോറട്ടറിയിൽ നിന്നും അൺഡോക്ക് ചെയ്തത്. 22 മണിക്കൂർ നീണ്ട യാത്രയ്‌ക്ക് ശേഷമാണ് പേടകം ഭൂമിയിലെത്തിയത്. ഐഎസ്ആർഒയുടെ നാല് പരീക്ഷണങ്ങൾ ഉൾപ്പെടെ 60-ലധികം പരീക്ഷണങ്ങളാണ് ദൗത്യത്തിന്റെ ഭാഗമായി സംഘം നടത്തിയത്.















