ബെംഗളൂരു : വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് കോളേജ് ലക്ചർമാർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. വിദ്യാർത്ഥിനിയെ സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതികൾ പീഡിപ്പിച്ചത്. പെൺകുട്ടി സംസ്ഥാന വനിതാ കമ്മീഷന് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.
ബെംഗളൂരുവിലെ സ്വകാര്യ കോളേജിലെ ഫിസിക്കൽ ലക്ചററും ബയോളജി ലക്ചററുമാണ് പിടിയിലായത്. ഇവരുടെ സുഹൃത്തും അറസ്റ്റിലായിട്ടുണ്ട്. പഠിക്കാനുള്ള ചില നോട്ടുകൾ നൽകാമെന്ന് പറഞ്ഞാണ് ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് വിദ്യാർത്ഥിനിയെ ക്ഷണിച്ചത്. പിന്നീട് ഇവിടെ വച്ച് മറ്റ് രണ്ട് പേർ കൂടി പീഡിപ്പിക്കുകയായിരുന്നു. പീഡനദൃശ്യങ്ങൾ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
ഒരു മാസ് മുമ്പായിരുന്നു സംഭവം നടന്നത്. പീഡനദൃശ്യങ്ങൾ കാണിച്ചാണ് ലക്ചറർമാർ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















