കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയ്‌ക്ക് നീതി ലഭിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിപഞ്ചികയുടെ മരണത്തിൽ സംശയങ്ങളുണ്ട്. അതിലാണ് കുട്ടിയുടെ സംസ്കാരം തടഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സുരേഷ് ഗോപി ഇടപെട്ടാണ് കുട്ടിയുടെ സംസ്കാരം തടഞ്ഞതെന്ന് വിപഞ്ചികയുടെ അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി കുഞ്ഞിന്റെ അമ്മാവനും കൗൺസിലും എന്റെ ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. സംശയാസ്പദമായ രീതിയിലാണ് മരണം സംഭവിച്ചിരിക്കുന്നത്. വിദേശത്ത് രാജ്യത്താണ് മരണം നടന്നത്. വിപഞ്ചികയുടെ വാട്സ് ആപ്പ് സന്ദേശങ്ങളും വോയ്സ് നോട്ട്സും അവർ എനിക്ക് അയച്ചു തന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഞാൻ വിഷയത്തിൽ ഇടപെട്ടത്. നിതീഷിന്റെ കുടുംബത്തിന്റെ നടപടികളിൽ സംശയമുണ്ട്. ഇന്ത്യൻ പൗരന് കിട്ടേണ്ട നീതിയും ന്യായവും വിപഞ്ചികയ്‌ക്ക് കിട്ടണമെന്നും അദ്ദേഹം വ്യക്തമാക്കി.