ബെംഗളൂരു: കർണാടകയിലെ ഹുബ്ലിയിൽ തെരുവുനായ്‌ക്കൾ ആറുവയസുകാരിയെ ആക്രമിക്കുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംസ്ഥാനത്ത് തെരുവുനായ ശല്യം വർദ്ധിച്ചുവരുന്നതിൽ പ്രതിഷേധം വ്യാപകമാകുന്നതിനിടെയാണ് പുതിയ സംഭവം.
വീഡിയോ ദൃശ്യങ്ങളിൽ പെൺകുട്ടിയെ രണ്ട് തെരുനായ്‌ക്കൽ പിന്തുടരുന്നത് കാണാം. കുട്ടി പരിഭ്രാന്തയായി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ നായ കുട്ടിയുടെ ദേഹത്തേക്ക് ചാടി വീഴുന്നു. ഓടുന്നതിനിടെ നിലത്തുവീണ കുട്ടിയെ നായകൾ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കാണാം. സമീപ പ്രദേശങ്ങളിൽ ആരുമുള്ളതായി വീഡിയോയിൽ കാണുന്നല്ല. കുട്ടി നിലവിളിച്ച് തടയാൻ ശ്രമിക്കുമ്പോൾ നായകൾ കൂടുതൽ അക്രമണകാരികളായി പാഞ്ഞടുക്കുകയും ഒടുവിൽ പിൻവലിയുന്നതും കാണാം.
SHOCKING: CCTV clip from Karnataka’s Hubli shows a young girl brutally attacked, bitten, dragged by stray dogs in Shimla Nagar | VIDEO pic.twitter.com/kTGNchkzNa
— Republic (@republic) July 16, 2025
ദിവസങ്ങൾക്ക് മുൻപ് കർണാടകയിലെ ചിത്ര ദുർഗയിൽ സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിൽ ഒൻപതുവയസുള്ള ഒരു പെൺകുട്ടിയെ വിജനമായ തെരുവിൽ വച്ച് നായ്‌ക്കൾ ആക്രമിക്കുകയും നാട്ടുകാർ ഓടിയെത്തി കുട്ടിയെ രക്ഷിക്കുകയുമായിരുന്നു.















