സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Business

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

തുടര്‍ന്ന് എടിഎമ്മുകളില്‍ 200, 100 രൂപ നോട്ടുകള്‍ മാത്രമേ ലഭ്യമാകൂ എന്നും ഇതില്‍ പ്രചരിപ്പിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2025, 09:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡെല്‍ഹി: രാജ്യത്തെ എടിഎമ്മുകളില്‍ നിന്ന് 500 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആലോചിക്കുന്നെന്ന പ്രചരണം വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി). സെപ്തംബര്‍ മുതല്‍ എടിഎമ്മുകളില്‍ നിന്ന് 500 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തുമെന്ന് അവകാശപ്പെടുന്ന ഒരു സന്ദേശം ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായി പ്രചരിക്കുന്നുണ്ട്. 2025 സെപ്തംബര്‍ 30ന് ശേഷം എടിഎമ്മുകളില്‍ നിന്ന് 500 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) എല്ലാ ബാങ്കുകളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോസ്റ്റ് അവകാശപ്പെടുന്നു. തുടര്‍ന്ന് എടിഎമ്മുകളില്‍ 200, 100 രൂപ നോട്ടുകള്‍ മാത്രമേ ലഭ്യമാകൂ എന്നും ഇതില്‍ പ്രചരിപ്പിക്കുന്നു.

പ്രചാരണം വ്യാജം

പ്രചാരണം പൂര്‍ണമായും വാസ്തവ വിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിനെ ‘വ്യാജം’ എന്ന് ലേബല്‍ ചെയ്തിട്ടുണ്ട്. ആര്‍ബിഐ ബാങ്കുകള്‍ക്ക് ഇത്തരം നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് പിഐബി പ്രസ്താവിച്ചു.

ഇത്തരം തെറ്റായ സന്ദേശങ്ങള്‍ അവഗണിക്കാനും വിവരങ്ങള്‍ക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കാനും പിഐബി പൊതുജനങ്ങളെ ഉപദേശിച്ചു. 500 രൂപ നോട്ടുകള്‍ സാധുവായി തുടരുമെന്നും ആളുകള്‍ക്ക് സാധാരണ പോലെ ഇടപാടുകള്‍ക്കായി അവ ഉപയോഗിക്കുന്നത് തുടരാമെന്നും പിഐബി പോസ്റ്റ് പറയുന്നു.

വിവാദമാക്കിയത് ഈ സര്‍ക്കുലര്‍

അതേസമയം 2025 ഏപ്രില്‍ അവസാനം പുറപ്പെടുവിച്ച ഒരു സര്‍ക്കുലറില്‍ സെപ്റ്റംബര്‍ 30 നകം കുറഞ്ഞത് 75 ശതമാനം എടിഎമ്മുകളും കുറഞ്ഞത് ഒരു കാസറ്റില്‍ നിന്നെങ്കിലും 100 അല്ലെങ്കില്‍ 200 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ ബാങ്കുകളോടും ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിരുന്നു. വിപണിയിലെ കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ ക്ഷാമം പരിഹരിക്കാനാണ് ഇത്. ഈ സര്‍ക്കുലറാണ് വളച്ചൊടിച്ച് 500 രൂപ നോട്ടുകളുടെ വിതരണം അവസാനിപ്പിക്കുന്നെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.

Tags: Narendra ModiSBIRBIATMPIBHDFC100 Rupee currency500 Rupees
ShareTweetSendShare

More News from this section

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

റെക്കോഡുകള്‍ തകര്‍ത്ത് ബിറ്റ്‌കോയിന്‍; 1,22,000 ഡോളര്‍ കടന്ന് വില; ലോകത്തെ പന്ത്രണ്ടാമത്തെ വലിയ ധനികനായി ഒരു അജ്ഞാതന്‍

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies