ഉത്തമ മനുഷ്യന്റെയും മാതൃകാ ഭരണാധികാരിയുടെയും ഉദാത്ത മാതൃകകള്‍ മനുഷ്യ മനസുകളിൽ പ്രതിഷ്ഠിക്കുന്ന അനശ്വര കൃതിയാണ് രാമായണമെന്ന് ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. കാലാതീതമായ സനാതന സത്യങ്ങളുടെ കലവറയാണ് രാമായണം
സനാതന പാരമ്പര്യത്തിൽ നിന്ന് ഊർജം ഉൾക്കൊണ്ട് മനുഷ്യമനസിലെ ഇരുട്ടും സമൂഹത്തിലെ അധർമ്മവും അകറ്റി നീതിബോധവും ധർമനിഷ്ഠയുമുള്ള സമൂഹരചനയ്‌ക്ക് രാമായണ മാസാചരണം ഉപയുക്തമാകുമെന്ന് ആശംസാ സന്ദേശത്തിൽ ആനന്ദ ബോസ് പറഞ്ഞു.















