നാടിനെ സേവിക്കുന്നവരുടെ ആശിര്‍വാദം മാത്രം തനിക്ക് മതി: മാരാര്‍ജി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി സദാനന്ദന്‍ മാസ്റ്റര്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാടിനെ സേവിക്കുന്നവരുടെ ആശിര്‍വാദം മാത്രം തനിക്ക് മതി: മാരാര്‍ജി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി സദാനന്ദന്‍ മാസ്റ്റര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2025, 01:35 pm IST
FacebookTwitterWhatsAppTelegram

കണ്ണൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും നിയുക്ത രാജ്യസഭാംഗവുമായ സി. സദാനന്ദന്‍ മാസ്റ്റര്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.ജി. മാരാര്‍ജിയുടെ പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം കണ്ണൂര്‍ നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തു.

എല്ലാ മേഖലയിലും വികസനമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹം പൂര്‍ത്തീകരിക്കാനുള്ള ശ്രമമായിരിക്കും നടത്തുകയെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദൗത്യം താങ്കളെ ഏല്‍പ്പിക്കുകയാണെന്നും അത് ഏറ്റെടുക്കണമെന്നുമുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ ഏറ്റെടുത്ത് വികസിത ഭാരതം, കേരളം എന്ന ലക്ഷ്യത്തിനാകും ഇനിയുളള നാളുകളില്‍ തന്റെ പ്രവര്‍ത്തനം. രാഷ്‌ട്രത്തിന്റെ പരമവൈഭവം, സമൂഹത്തിന്റെ സര്‍വ്വോന്നതി, അവസാനത്തെയാള്‍ക്കും ക്ഷേമം എത്തിക്കുകയെന്ന സംഘദര്‍ശനം മോദിജി തന്നെ ഏല്‍പ്പിച്ച ദൗത്യ പൂര്‍ത്തീകരണത്തിന് സഹായമാകുമെന്നു തന്നെയാണ് പ്രതീക്ഷ. ഗര്‍ഭസ്ഥ ശിശു മുതല്‍ വന്ദ്യ വയോധികനു വരെ ഉപകാരപ്പെടുന്ന പദ്ധതികളാണ് മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്നത്.

എന്റെ പ്രവര്‍ത്തനം എന്താണെന്നും ഞാനാരാണെന്നും എന്നെ നിയോഗിച്ചവര്‍ക്ക് അറിയാം. ആരുടെ സമ്മതവും വേണ്ട, നാടിനെ സേവിക്കുന്നവരുടെ ആശിര്‍വാദം മാത്രം തനിക്ക് മതിയെന്നും അത് ലഭിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ നാമനിര്‍ദേശവുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാക്കുന്നവര്‍ക്ക് നല്ല നമസ്‌കാരമെന്നും വിമര്‍ശിക്കുന്നവര്‍ക്കും നല്ലത് വരട്ടെയെന്നും സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

മറക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ വീണ്ടും കീറി പരിശോധിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളും പിന്മാറണം. ഇനിയൊരു മുറിവുണ്ടാകരുത്. രാഷ്‌ട്രീയത്തിന്റെ പേരില്‍ ഇനിയൊരു മനസും അസ്വസ്ഥമാകരുത്, കുടുംബങ്ങളുടെ കണ്ണീരിനിയുണ്ടാവരുത്. നാട് ശാന്തിയുടെ, സമാധാനത്തിന്റെ, സ്വച്ഛതയുടെ നാടായി മാറണമെന്നും അദ്ദേഹം പറഞ്ഞു. എന്റെ പേരിനൊപ്പമുളള എംപി എന്ന രണ്ടക്ഷരം നിങ്ങള്‍ക്കും മണ്‍മറഞ്ഞ സഹപ്രവര്‍ത്തകര്‍ക്കും അവകാശപ്പെട്ടതാണ്. എന്നെ എതിര്‍ക്കുന്നവര്‍ക്ക് പോലും എന്നില്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുഷ്പാര്‍ച്ചനയിലും സ്വീകരണ ചടങ്ങിലും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്‍, ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ദേശീയ സമിതിയംഗങ്ങളായ സി. രഘുനാഥ്, പി.കെ. വേലായുധന്‍, ബിജെപി നോര്‍ത്ത് ജില്ലാ അധ്യക്ഷന്‍ കെ.കെ. വിനോദ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Tags: Sadanandan Master
ShareTweetSendShare

More News from this section

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies