തിരുവനന്തപുരം : പ്രശസ്ത സാഹിത്യകാരൻ പി ആർ ബാലചന്ദ്രന്റെ “അകലെ മുതുകുളം: പി ആർ ബാലചന്ദ്രന്റെ കുഞ്ഞോർമ്മകൾ” എന്ന ഗ്രന്ഥം ജൂലൈ 21 വൈകുന്നേരം മുൻ ചീഫ് സെക്രട്ടറി ഡോ: വി വേണു പ്രകാശനം ചെയ്യും. എഴുത്തുകാരിയായ പി ആർ ശാരദയാണ് പുസ്തക സ്വീകാരം നടത്തുന്നത്.
ഓണാട്ടുകരയുടെ അരുമ പ്രദേശമായ മുതുകുളത്തെ കേന്ദ്രീകരിച്ചുള്ള പി.ആർ. ബാലചന്ദ്രന്റെ കുട്ടിക്കാലത്തെ ഓർമകളാണ് “അകലെ മുതുകുളം” എന്ന പുസ്തകത്തിൽ ഉള്ളത്. വ്യക്തിപരമായ അനുഭവങ്ങൾക്കൊപ്പം നാടിന്റെ സ്പന്ദനങ്ങളും ഈ പുസ്തകത്തിലുണ്ട്.
സുരേഷ് മുതുകുളം സ്വാഗതം പറയുന്ന ചടങ്ങിൽ പി എസ് രാജശേഖരൻ അദ്ധ്യക്ഷത വഹിക്കും. പുസ്തകപരിചയം നടത്തുന്നത് സുധക്കുട്ടിയാണ്.
ജൂലായ് 21 വൈകുന്നേരം 4 . 30 നു തിരുവനന്തപുരം വൈ എം സി എ ഹാളിലാണ് ചടങ്ങ്.















