ബാഗ്ദാദ്: ഇറാഖിലെ ഒരു ഷോപ്പിംഗ് മാളിൽ ഉണ്ടായ തീപിടിത്തത്തിൽ 50 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അൽ-കുട്ട് നഗരത്തിലെ ഷോപ്പിംഗ് മാളിലെ ഹൈപ്പർമാർക്കറ്റിനുള്ളിലാണ് ദുരന്തം സംഭവിച്ചത്.
ബുധനാഴ്ച രാവിലെയാണ് സംഭവം.കുറച്ചു ദിവസം മുൻപാണ് മാൾ പ്രവർത്തനം തുടങ്ങിയത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ലെന്ന് വാസിത് പ്രവിശ്യാ ഗവർണർ മുഹമ്മദ് അൽ-മിയാഹിർ പറഞ്ഞു. ഹൈപ്പർമാർക്കറ്റിന്റെയും ഷോപ്പിംഗ് മാളിന്റെയും ഉടമകൾക്കെതിരെ കേസെടുത്തിട്ടുണ്ട്.