കണ്ണൂർ: രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെയും നിയുക്ത രാജ്യസഭാംഗം സദാനന്ദൻ മാസ്റ്ററേയും അവഹേളിച്ച് വാട്സ്ആപ്പ് പോസ്റ്റിട്ട യുവാവിനെതിരെ പോലീസ് കേസെടുത്തു. തലശ്ശേരി കുഞ്ഞാംപറമ്പ് സ്വദേശി സുജിൻ കോട്ടായിക്കെതിരെയാണ് കേസെടുത്തത്
രാഷ്‌ട്രപതിയെ നരഭോജി എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു ഇയാളുടെ വാട്സ്ആപ്പ് സ്റ്റാറ്റസ്.
നിയുക്ത രാജ്യസഭാംഗം സദാനന്ദൻ മാസ്റ്ററേയും ഇയാൾ കടുത്ത ഭാഷയിൽ അവഹേളിച്ചു.തലശ്ശേരി പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്.















