തിരുവനന്തപുരം : കൊല്ലം സ്വദേശി വിപഞ്ചികയുടെയും മകളുടെയും മരണത്തിലെ മൃത ശരീരങ്ങൾ ദഹിപ്പിക്കുവാൻ വിപഞ്ചികയുടെ ബന്ധുകകളും ഭർത്താവും സമവായത്തിലെത്തി. ഇതിൻ പ്രകാരം വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും.
യുഎഇ കോൺസുലേറ്റിൽ വച്ച് ചർച്ച നടത്തിയതായി ഹർജിക്കാരുടെയും ഭർത്താവിന്റെയും അഭിഭാഷകർ കോടതിയെ അറിയിച്ചു. കുട്ടിയുടെ മൃതദ്ദേഹം പിതാവിനും, വിപഞ്ചികയുടേത് ബന്ധുക്കൾക്കും വിട്ടുകൊടുക്കാനാണ് തീരുമാനം.
ഇക്കാര്യം രേഖപ്പെടുത്തി ഹർജി ഹൈക്കോടതി തീർപ്പാക്കി.വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാനായി വേഗത്തിൽ നടപടി സ്വീകരിക്കാൻ എംബസിയ്‌ക്ക് ഹൈക്കോടതി നിർദേശം നൽകി.















