കോട്ടയം: മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. ജൂബൈൽ ജെ കുന്നത്തൂർ (36) ആണ് മരിച്ചത്. തലയോലപറമ്പ് വെള്ളൂരിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിൽ സേവനം അനുഷ്ഠിക്കുകയായിരുന്നു
ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഭാര്യയുമായി കുറച്ച് നാളായി അകന്ന് കഴിയുകയായിരുന്നു. കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ നടത്തിവരികയാണ്. മൃതദേഹം ഉടൻ ആശുപത്രിയിലേക്ക് മാറ്റും.















