തൃശ്ശൂർ: സ്‌കൂളിൽ മൂർഖൻ പാമ്പിന്റെ കൊത്തു കിട്ടാതെ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. തൃശ്ശൂർ കുരിയച്ചിറ സെന്റ് പോൾസ് പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ്സിലെ സി ഡിവിഷനിലാണ് സംഭവം.പുസ്തകം എടുക്കാൻ മേശവലിപ്പ് തുറന്നപ്പോൾ മൂർഖൻപാമ്പ് അതിനകത്തിരിക്കുകയായിരുന്നു.
ക്ലാസ്സ് റൂമിൽ ബുക്ക് എടുക്കാൻ കുട്ടികൾ മേശവലിപ്പ് തുറന്നപ്പോഴാണ് മൂർഖൻ പാമ്പിനെ കണ്ടത്.തുടർന്ന് സ്‌കൂൾ അധികൃതർ കുട്ടികളെ ക്ലാസ്സിൽ നിന്നും മാറ്റുകയായിരുന്നു. പാമ്പിനെ അവിടെനിന്ന് നീക്കിയതിനുശേഷം ആണ് കുട്ടികളെ ക്ലാസിനകത്ത് പ്രവേശിപ്പിച്ചത്.
ഈ സംഭവം രക്ഷിതാക്കളോട് സ്കൂൾ അധികൃതർ വാട്സാപ്പിൽ സ്ഥിരീകരിച്ചു.
(പ്രതീകാത്മക ചിത്രം)