ഇടുക്കി: മകളുമായുള്ള സൗഹൃദം ചോദ്യം ചെയ്തതിന്റെ പേരിൽ രക്ഷിതാക്കൾക്ക് നേരെ പേപ്പർ സ്പ്രൈ പ്രയോഗിച്ച് സഹപാഠിയായ വിദ്യാർത്ഥി. ഇടുക്കി ബൈസണ്‍വാലി സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. രക്ഷിതാക്കൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ മറ്റ് വിദ്യാർത്ഥികളുടെ മുഖത്തും പേപ്പർ സ്പ്രേ പതിച്ചു. പത്ത് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെൺസുഹൃത്തിന്റെ രക്ഷിതാക്കളെത്തി തങ്ങളുടെ സൗഹൃദത്തെ ചോദ്യം ചെയ്തതാണ് വിദ്യാർത്ഥിയെ പ്രകോപിപ്പിച്ചത്. സ്‌പ്രേ പതിച്ചതിനു പിന്നാലെ ഛര്‍ദിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും നേരിട്ട് വിദ്യാര്‍ത്ഥികളെ അടുത്തുള്ള ആരോഗ്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. അഞ്ച് വിദ്യാര്‍ത്ഥികളെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരെല്ലാം തന്നെ പ്ലസ് വണ്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്.