ചാലക്കുടി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിനു മുന്നിലേക്ക് ചാടി കാട്ടാന. ചാലക്കുടി അതിരപ്പള്ളി റോഡിലാണ് സ്വകാര്യ ബസ്സിനു മുന്നിലേക്ക് കാട്ടാന ചാടി വീണത്.
വിനോദസഞ്ചാരികൾ അടക്കം നിരവധി ആളുകൾ ബസ്സിനകത്ത് ഉണ്ടായിരുന്നു. നല്ല മഴയുള്ള സമയമായതിനാൽ ബസ് അധികം വേഗതയിൽ ആയിരുന്നില്ല. റോഡിന്റെ വശത്തു നിന്നും പെട്ടെന്ന് റോഡിലേക്ക് ആനകടന്നു വരികയായിരുന്നു. ബസിന്റെ ഇരമ്പൽ കേട്ടത്തോടെ ആന ചിഹ്നം വിളിക്കാൻ തുടങ്ങി. പിന്നീട് മറുവശത്തേക്ക് ഓടിപ്പോയി. ആന കാടുകയറിയതോടെയാണ് ബസ് യാത്ര തുടർന്നത്.
ചാലക്കുടി അതിരപ്പള്ളി റോഡിൽ പലതരത്തിലുള്ള വന്യമൃഗങ്ങൾ പ്രത്യക്ഷപെടുക സാധാരണയാണ്.















