അഗർത്തല: ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനും നാടുകടത്തുന്നതിനുമായി വെസ്റ്റ് ത്രിപുര ജില്ലയിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. പശ്ചിമ ത്രിപുര ജില്ലയിലെ 15 പോലീസ് സ്റ്റേഷനുകളുടെയും ചുമതലയുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ടാസ്‌ക് ഫോഴ്‌സിനെ ജില്ലാ ഇന്റലിജൻസ് ബ്രാഞ്ചിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദേബാശിഷ് സാഹ നയിക്കും.
ബംഗ്ലാദേശിൽ നിന്ന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്താൻ ത്രിപുര ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു”ത്രിപുരയിലേക്ക് പ്രവേശിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുന്നതിനാണ് എസ്‌ഐടി രൂപീകരിച്ചിരിക്കുന്നത്,” മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞു.
പശ്ചിമ ത്രിപുര ജില്ലയിലെ 15 പോലീസ് സ്റ്റേഷനുകളുടെയും ചുമതലയുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ടാസ്‌ക് ഫോഴ്‌സിനെ ജില്ലാ ഇന്റലിജൻസ് ബ്രാഞ്ചിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദേബാശിഷ് സാഹ നയിക്കും.
“ത്രിപുരയിലേക്ക് പ്രവേശിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുന്നതിനാണ് എസ്‌ഐടി രൂപീകരിച്ചിരിക്കുന്നത്,” ത്രിപുര മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയൽ, തടങ്കലിൽ വയ്‌ക്കൽ, നാടുകടത്തൽ എന്നിവ സംബന്ധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുകൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്. ബംഗ്ലാദേശുമായി 856 കിലോമീറ്റർ അതിർത്തി പങ്കിടുന്ന ത്രിപുരയിലെ ജില്ലകളിലാണ് ഏറ്റവും കൂടുതൽ അനധികൃത കുടിയേറ്റക്കാർ കഴിയുന്നത്.















