കണ്ണൂർ:കുത്തുപറമ്പിൽ നിന്നും 16 വയസ്സുള്ള രണ്ട് കുട്ടികളെ കാണാനില്ലെന്ന് പരാതി. ഷാഫിദ്, റോഷൻ എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ ശനിയാഴ്ച ഇരുവരും വീട്ടിൽ നിന്നും ഇറങ്ങിയെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്
ഇരുവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പാതിരിയാട് സ്വദേശികളാണ് . ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത സ്റ്റേഷനിൽ അറിയിക്കണമെന്ന് കൂത്തുപറമ്പ് പൊലീസ് അറിയിച്ചു.















