കാർ റേസിംഗ് മത്സരത്തിനിടെ നടനും റേസറുമായ അജിത് കുമാറിന്റെ കാർ അപകടത്തിൽപ്പെട്ടു. തകർന്ന കാറിൽ നിന്നും താരം പരിക്കേൽക്കാതെ രക്ഷപെട്ടു. ഇറ്റലിയിൽ നടന്ന GT4 യൂറോപ്യൻ സീരീസ് റേസിനിടെയാണ് അപകടം. പരമ്പരയുടെ രണ്ടാം റൗണ്ടിൽ മിസാനോ ട്രാക്കിലാണ് സംഭവം നടന്നത്. ട്രാക്കിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറുമായി അജിത്തിന്റെ കാർ കൂട്ടിയിടിക്കുകയായിരുന്നു
അപകടത്തിന് ശേഷം പരിക്കുകളൊന്നുമില്ലാതെ പുറത്തിറങ്ങിയ താരം കാറിന്റെ അവശിഷ്ടങ്ങൾ ട്രാക്കിൽ നിന്നും സ്വയം നീക്കം ചെയ്ത് കാണികളുടെയും കയ്യടി നേടി. ഈ വീഡിയോ ജിടി4 യൂറോപ്യൻ സീരീസിന്റെ ഔദ്യോഗിക എക്സ് പേജിൽ പങ്കിടുകയും ചെയ്തു.
“അജിത് കുമാർ കാറിൽ നിന്ന് പുറത്തായി, മത്സരത്തിൽ നിന്ന് പുറത്തായി, ഈ വർഷം അദ്ദേഹത്തിന്റെ കാറിനുണ്ടാകുന്ന ആദ്യത്തെ അപകടമാണിത്. എതിരാളികൾ ഇപ്പോഴും മത്സരത്തിൽ പങ്കെടുക്കുമ്പോൾ പോലും അജിത്ത് റേസ് ട്രാക്കിൽ നിന്ന് അവശിഷ്ടങ്ങൾ എടുക്കാൻ സഹായിക്കുന്നു. അദ്ദേഹം ഒരു നല്ല ആളായതിനാൽ, അദ്ദേഹം പോയി മാർഷലുകളെ മുഴുവൻ ട്രാക്കും വൃത്തിയാക്കാൻ സഹായിക്കുന്നു. റേസർമാർ ഇങ്ങനെ ചെയ്യുന്നത് അപൂർവമാണ്.” വീഡിയോയിലെ കമന്ററിയിൽ പറഞ്ഞു.
Out of the race with damage, but still happy to help with the clean-up.
Full respect, Ajith Kumar 🫡
📺 https://t.co/kWgHvjxvb7#gt4europe I #gt4 pic.twitter.com/yi7JnuWbI6
— GT4 European Series (@gt4series) July 20, 2025
2003-ൽ ഫോർമുല ബിഎംഡബ്ല്യു ഏഷ്യയിലൂടെയാണ് അജിത്ത് ആദ്യമായി റേസിംഗിൽ പ്രവേശിച്ചത്. 2010-ൽ ഫോർമുല 2 ചാമ്പ്യൻഷിപ്പിൽ പോലും പങ്കെടുത്തു. ഒരു ഇടവേള എടുത്ത അദ്ദേഹം ഈ വർഷം 24H സീരീസിലൂടെയാണ് വീണ്ടും കളത്തിലിറങ്ങിയത്. പോർഷെ 992 GT3 കപ്പ് വിഭാഗത്തിൽ 24H സീരീസിൽ പുതുതായി രൂപീകരിച്ച ടീമായ അജിത് കുമാർ റേസിംഗിനൊപ്പം അദ്ദേഹം ട്രാക്കിലെത്തി.















