ചെന്നൈ: പതിവ് പ്രഭാത നടത്തത്തിനിടെ നേരിയ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ നിരീക്ഷണത്തിൽ തുടരുകയാണെന്നും മെഡിക്കൽ വിലയിരുത്തലിന്റെ ഭാഗമായി ആവശ്യമായ പരിശോധനകൾ നടത്തി വരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഉപമുഖ്യമന്ത്രിയും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനും പിതാവിനൊപ്പം ആശുപത്രിയിലുണ്ട്















