ആലപ്പുഴ സ്‌കൂൾ കെട്ടിടം തകർന്ന സംഭവം; സർക്കാരിന്റെ ഹൈടെക് തള്ളുകൾ ഒന്നൊന്നായി പൊളിഞ്ഞുവീഴുന്നു : എബിവിപി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ആലപ്പുഴ സ്‌കൂൾ കെട്ടിടം തകർന്ന സംഭവം; സർക്കാരിന്റെ ഹൈടെക് തള്ളുകൾ ഒന്നൊന്നായി പൊളിഞ്ഞുവീഴുന്നു : എബിവിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2025, 02:56 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: കാർത്തികപ്പള്ളി ഗവ. യുപി സ്കൂൾ കെട്ടിടം നിലം പതിച്ച സംഭവം സർക്കാരിന്റെ ഹൈടെക് അവകാശവാദങ്ങൾ പൊളിയുന്നത്തിന്റെ അവസാനത്തെ ഉദാഹരണമാണെന്ന് എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ. കേരളത്തിന്റെ പൊതുവിദ്യാഭ്യസ മേഖലയെ തകർക്കുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിരിക്കുന്നത്. തേവലക്കരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവവും കഴിഞ്ഞ ദിവസം പത്തനംതിട്ടയിലും പെരുമ്പാവൂരിലും സ്കൂൾ മതിൽ ഇടിഞ്ഞു വീണ സംഭവങ്ങളും വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ കെടുകാര്യസ്ഥത വെളിപ്പെടുത്തുന്നതാണ്.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കാർത്തികപ്പള്ളിയിൽ പൊളിഞ്ഞ് വീണ സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന വസ്തുത ഗൗരവതരമാണ്. വിദ്യാർത്ഥികളുടെ ഭാവിക്കും സുരക്ഷക്കുമപ്പുറം അധികൃതരുടെ സ്ഥാപിത താത്പര്യങ്ങളാണ് വകുപ്പിനെ നയിക്കുന്നത്.

ഹരിപ്പാട് എഇഒ ഉൾപ്പെടെയുള്ള വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. പരീക്ഷക്ക് ചോദ്യപേപ്പർ അച്ചടിക്കാനും മൂന്ന് മാസം കൂടുമ്പോൾ നടത്തേണ്ട അധ്യാപകരുടെ പരിശീലനം നടത്താനും പണമില്ല. സമഗ്ര ശിക്ഷ കേരള (SSK)ക്ക് കീഴിലുള്ള ദിവ്യാംഗ അധ്യാപകരടക്കം 7000 ലധികം ജീവനക്കാർക്ക് രണ്ട് മാസങ്ങളായി ശമ്പളമില്ല.

കേരള സർക്കാർ വീമ്പ് പറയുന്ന ഹൈടെക് വിദ്യാഭ്യാസ കേരളം പൊളിഞ്ഞു വീഴുകയാണ്. ഈ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പകരം പാഠ്യപദ്ധതിയിൽ റിസോർട്ട് രാഷ്‌ട്രീയവും, ഇലക്ടറൽ ബോണ്ടുമടക്കമുള്ള രാഷ്‌ട്രീയ അജണ്ടകൾ തിരുകി കയറ്റുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്.

പിഎം ശ്രീ പദ്ധതിയോട് മുഖം തിരിച്ചു കൊണ്ട് പതിനായിര കണക്കിന് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട മികച്ച വിദ്യാഭ്യാസ നിലവാരത്തെ നിരസിക്കുകയാണ് സർക്കാർ. കേരളത്തിൽ 336 സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാർത്ഥികൾക്ക് മികച്ച ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമായി കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 1500 കോടിയിലധികം പണം രാഷ്‌ട്രീയം പറഞ്ഞ് നഷ്ടപെടുത്തുകയാണ്. പി എം ശ്രീ പദ്ധതിയിൽ ഭാഗമായി കേരളത്തിലെ വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങൾ സർക്കാർ ഉറപ്പാക്കണം. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും വിദ്യാർത്ഥികളുടെ ക്ഷേമത്തിനും സുരക്ഷയ്‌ക്കും പ്രഥമപരിഗണന നൽകണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Tags: abvpkerala school
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies