ഉപരാഷ്‌ട്രപതി ജ​ഗ്ദീപ് ധൻകർ രാജിവച്ചു; ആരോഗ്യപ്രശ്നങ്ങളെന്ന് രാജിക്കത്തിൽ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: ഉപരാഷ്‌ട്രപതി ജ​ഗ്ദീപ് ധൻകർ രാജിവച്ചു. ആരോ​ഗ്യപരമായ പ്രശ്നങ്ങൾ കാരണമാണ് രാജി എന്നാണ് വിവരം. രാജിക്കത്ത് രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് കൈമാറി. തന്റെ ആരോ​ഗ്യത്തിന് മുൻ​ഗണന നൽകിക്കൊണ്ട് ഡോക്ടറുടെ ഉപദേശപ്രകാരം ചികിത്സ നടത്തുന്നതിനായി ഇന്ത്യയുടെ ഉപരാഷ്‌ട്രപതി സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കുന്നുവെന്ന് ​ജ​ഗ്ദീപ് ധൻകർ രാജിക്കത്തിൽ പറയുന്നു.

താൻ ഉപരാഷ്‌ട്രപതി ആയിരുന്ന കാലയാളവിൽ രാജ്യത്തിന്റെ സാമ്പത്തിക പുരോ​ഗതിയിലും വികസനത്തിനും സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിലും അതിൽ പങ്കാളിയാകാൻ സാധിച്ചതിലും സംതൃപ്തനാണെന്നും ജ​ഗ്ദീപ് ധൻകർ പറഞ്ഞു. രാജ്യത്തെ പുരോ​ഗതിയുടെ ഈ വേളയിൽ സേവനം ചെയ്യാൻ കഴിയുന്നത് ബഹുമതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത 60 ദിവസത്തിനുള്ളിൽ ഉപരാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് നടക്കും. 2022 ഓഗസ്റ്റ് 11-നാണ് ജഗ്ദീപ് ധൻകർ ഇന്ത്യയുടെ ഉപരാഷ്‌ട്രപതിയായി ചുമതലയേറ്റത്. ഉപരാഷ്‌ട്രപതി എന്ന നിലയിൽ രാജ്യസഭയുടെ അദ്ധ്യക്ഷനായും  പ്രവർത്തിച്ചുവരികയാണ് അപ്രതീക്ഷിത രാജി.

Share