സിനിമ ചിത്രീകരണത്തിനിടെ ജീവൻ നഷ്ടമായ സ്റ്റണ്ട് മാൻ മോഹൻരാജിന്റെ കുടുംബത്തെ ചേർത്ത് പിടിച്ച് താരങ്ങൾ. നടന്മാരായ സൂര്യയും ചിമ്പുവുമാണ് സഹായവുമായി എത്തിയത്. ചിമ്പു കുടുംബത്തിന് വലിയൊരു തുക ധനസഹായം നൽകിയപ്പോൾ സൂര്യ മക്കളുടെ പഠന ചെലവ് ഏറ്റെടുത്തു.
സ്റ്റണ്ട് മാസ്റ്റർ സിൽവയാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ മോഹൻരാജിന്റെ കുടുംബത്തിന് താരങ്ങൾ നൽകിയ സഹായത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. മോഹൻരാജിന് അപകടം സംഭവിച്ചെന്നറിഞ്ഞപ്പോൾ ആദ്യം ഫോൺ ചെയ്തത് നടൻ ആര്യയാണെന്നും സിൽവ പറഞ്ഞു.
തമിഴ്നാട്ടിലെ നാഗപട്ടണത്തിൽ പാ രഞ്ജിത്ത്-ആര്യ ചിത്രമായ വേട്ടുവത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. എസ്‌യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് പറപ്പിക്കുന്നതിനിടെയ കാർ കീഴ്മേൽ മറയുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.















