പുനലൂർ: വീടിനുമുകളിലേക്ക് അയൽവാസിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് അപകടം. കലയനാട്, പ്ലാവിള വീട്ടിൽ ഗോപികയുടെ വീടിന് മുകളിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. അപകടസമയത്ത് വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന ഗോപികയും മൂന്ന് മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു.
അയൽവാസിയായ ലീലയുടെ മതിൽ പൂർണ്ണമായും ഇടിഞ്ഞ് ഗോപികയുടെ ഓടും ഷീറ്റും മേഞ്ഞ വീടിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് ഗോപികയും ഇളയമകൻ കാശിയും ഒരു മുറിയിലും മറ്റു മക്കളായ വർഷയും കാർത്തികും വീടിന്റെ ഹാളിലുമായിരുന്നു ഉറങ്ങിയിരുന്നത്. വീടിന്റെ ഇടഭിത്തി ഉൾപ്പെടെ തകർന്നുവെങ്കിലും നാലുപേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു















