ഹൈദരാബാദ് : തെലങ്കാനയിൽ രണ്ടര വയസുള്ള പെൺകുഞ്ഞിനെ യുവാവ് തട്ടികൊണ്ടുപോയി. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെയാണ് കുട്ടിയെ കാണാതായ വിവരം വീട്ടുകാർ പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കുഞ്ഞിന്റെ അമ്മ മമതയോടുള്ള വ്യക്തിവൈരാഗ്യമാണ് തട്ടിക്കൊണ്ടുേപോകലിന് കാരണമെന്നാണ് വിവരം. യുവതിയുടെ ഭർത്താവിന്റെ മരണശേഷം പില്ലി രാജു എന്ന വ്യക്തിയെ മമത വിവാഹം ചെയ്തു. പിന്നീട് മറ്റൊരു വ്യക്തിയുമായി അടുപ്പത്തിലായതിനെ തുടർന്ന് അവർ വേർപിരിഞ്ഞു. ഇതാണ് വൈരാഗ്യത്തിന് കാരണമാതയെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്താനായിരുന്നു പ്രതിയുടെ ലക്ഷ്യം.
അന്വേഷണത്തെ തുടർന്ന് 12 മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കുട്ടിയെ അമ്മയെ ഏൽപ്പിച്ചു.















