കണ്ണൂർ: കന്നാസിൽ പെട്രോളുമായെത്തി ഡോക്ടര്‍ക്കെതിരേ വധഭീഷണി മുഴക്കി യുവാവ് . ഇയാൾ ഡോക്ടര്‍ക്കെതിരേ വധഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.
കഴിഞ്ഞ തിങ്കളാഴ്ച്ച തലശേരിയിലെ സ്വകാര്യ ആശുപത്രി വളപ്പിലാണ് സംഭവം സുരക്ഷാ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുക്കാരും ചേർന്ന് ഇയാളെ കെട്ടിയിട്ടു.തന്റെ നവജാതശിശു മരിക്കാന്‍ കാരണം ഡോക്ടറുടെ അനാസ്ഥയെന്ന് പറഞ്ഞായിരുന്നു പരാക്രമം. സംഭവത്തിൽ തലശേരി സ്വദേശി നൗഷാദിനെതിരെ തലശേരി പോലീസ് കേസെടുത്തു.















