മോസ്‌കോ: 50 ഓളം പേരുമായി കാണാതായ റഷ്യൻ യാത്രാ വിമാനം തകർന്ന് വീണതായി റിപ്പോർട്ടുകൾ. രക്ഷാ പ്രവർത്തകർ വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയതായാണ് സൂചന. യാത്രാ മദ്ധ്യേ എയർ ട്രാഫിക് കൺട്രോളർമാർക്ക് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതിന് മിനിറ്റുകൾക്ക് ശേഷം, അമുർ മേഖലയിൽ ഒരു രക്ഷാ ഹെലികോപ്റ്റർ വിമാനത്തിന്റെ കത്തുന്ന ഫ്യൂസ്ലേജ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ചൈനീസ് അതിർത്തിക്കടുവച്ചാണ് വിമാനം കാണാതായത്.
റഷ്യയുടെ അംഗാര എയർലൈൻ സർവീസ് നടത്തുന്ന AN-24 വിമാനം ലാൻഡിങ്ങിന് നിമിഷങ്ങൾക്ക് മുൻപാണ് അപകടത്തിൽപ്പെട്ടത്. അമുർ മേഖലയിലെ ടിൻഡ പട്ടണത്തിലേക്ക് അടുക്കുന്നതിനിടെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. പ്രാഥമിക കണക്കുകൾ പ്രകാരം അഞ്ച് കുട്ടികളും ആറ് ജീവനക്കാരും ഉൾപ്പെടെ 43 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.















