എറണാകുളം : ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവത് കൊച്ചിയിലെത്തി. ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ വിദ്യാഭ്യാസ സമ്മേളനത്തിൽ പങ്കെടുക്കാനാണ് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.
രാത്രി 7.30 ന് എത്തിയ സര്‍സംഘചാലകിനെ ആർ എസ് എസ് ക്ഷേത്രിയ പ്രാചാരക് പി.എൻ. ഹരികൃഷ്ണകുമാർ ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, എറണാകുളം വിഭാഗ് പ്രചാരക് ജി.ജി. വിഷ്ണു, കാര്യവാഹ് ബിജുമോൻ, വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. എന്‍ സി ഇന്ദുചൂഡന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് സര്‍സംഘചാലക് പിറവം ചിന്മയ ആദിശങ്കര നിലയത്തിലേക്ക് പോയി. നാളെ രാവിലെ ചിന്തന്‍ ബൈഠക്കില്‍ സര്‍സംഘചാലക് പങ്കെടുക്കും.















