കണ്ണൂർ: സംസ്ഥാനത്ത് ഏറെ ചർച്ചയായ ബലാത്സംഗ- കൊലപാതകക്കേസ് പ്രതി ഗോവിന്ദച്ചാമി എന്ന ചാർളി തോമസ് ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ ചാടിയത്. ജയിൽ അധികൃതർ ഇന്ന് പുലർച്ചെ സെൽ പരിശോധിച്ചപ്പോഴാണ് ഇയാളെ കാണാനില്ലെന്ന് മനസിലായത്. ഗോവിന്ദച്ചാമിക്കായി പ്രദേശത്ത് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
പത്താം ബ്ലോക്കിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്. സെല്ലിനകത്ത് ഇയാൾ ഒറ്റയ്‌ക്കായിരുന്നു. സെല്ലിന്റെ അഴികൾ മുറിച്ച് മാറ്റിയാണ് ഇയാൾ പുറത്തെത്തുകയും ജയിൽ ചാടുകയുമായിരുന്നു. തുണികൾ ചേർത്ത് വടംകെട്ടിയായിരുന്നു ജയിൽച്ചാട്ടം.
ഇയാളെ കുറിച്ച് അറിയുന്നവർ സമീപത്തെ പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഗോവിന്ദച്ചാമിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 9446899506 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നാണ് അറിയിച്ചിരിക്കുന്നത്.
2011 ഫെബ്രുവരിയിൽ ട്രെയിൻ യാത്രക്കാരിയായ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയാണ് തമിഴ്നാട് സ്വദേശിയായ ഗോവിന്ദച്ചാമി. യുവതി പിന്നീട് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.















