കണ്ണൂർ: ജയിൽ ചാടിയ ബലാത്സംഗ- കൊലപാതകക്കേസ് പ്രതി ഗോവിന്ദച്ചാമി എന്ന ചാർളി തോമസ് പിടിയിലായതായി റിപ്പോർട്ട്. കണ്ണൂർ തള്ളാപ്പിൽ നിന്നാണ് പിടികൂടിയതെന്നാണ് അനൗദ്യോഗിക വിവരം. ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. ജയിലിന് പുറത്തുള്ള സിസിടിവി കാമറയിൽ നിന്നും ഗോവിന്ദച്ചാമിയുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
ഇന്ന് പുലർച്ചെ ഒരു മണിക്കാണ് ഗോവിന്ദച്ചാമി ജയിൽചാടിയത്. ജയിൽ അധികൃതർ സെൽ പരിശോധിച്ചപ്പോഴാണ് ഇയാളെ കാണാനില്ലെന്ന് മനസിലായത്. സെല്ലിന്റെ അഴികൾ മുറിച്ച് മാറ്റിയാണ് ഇയാൾ പുറത്തുകടന്നത്.















