നരേന്ദ്രമോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയായിട്ട് ഇന്നേക്ക് 4,078 നാൾ. ഇതോടെ ഇന്ദിരയെ മറികടന്ന് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിൽ സേവനമനുഷ്ഠിച്ച രണ്ടാമത്തെ വ്യക്തിയായി അദ്ദേഹം മാറി.
2014 ലാണ് അദ്ദേഹം ഭാരത്തിന്റെ പ്രധാന സേവകനായി ചുമതലയേൽക്കുന്നത്. പ്രധാനമന്ത്രിയായി 11 വർഷം പിന്നിടുമ്പോൾ നിരവധി റെക്കോർഡുകളും ഇതിനൊപ്പം എഴുതി ചേർക്കപ്പെട്ടിട്ടുണ്ട്.
- സ്വാതന്ത്ര്യാനന്തരം ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് അദ്ദേഹം.
- ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന കോൺഗ്രസ് ഇതര പ്രധാനമന്ത്രി
- ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ വ്യക്തി
- ലോക്സഭയിൽ സ്വന്തമായി ഭൂരിപക്ഷം നേടിയ ഏക കോൺഗ്രസ് ഇതര പ്രധാനമന്ത്രി
- 1971-ൽ ഇന്ദിരാഗാന്ധിക്ക് ശേഷം പൂർണ്ണ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുന്ന ആദ്യത്തെ സിറ്റിംഗ് പ്രധാനമന്ത്രി
- ജവഹർലാൽ നെഹ്റുവിന് പുറമെ തുടർച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകളിൽ വിജയിച്ച ഒരേയൊരു പ്രധാനമന്ത്രി
- പ്രധാനമന്ത്രിയായും മുഖ്യമന്ത്രിയായും തുടർച്ചയായി ആറ് തിരഞ്ഞെടുപ്പുകളിൽ വിജയിച്ച ഇന്ത്യയിലെ ഏക നേതാവ്. ഗുജറാത്ത് (2002, 2007, 2012), ലോക്സഭാ തിരഞ്ഞെടുപ്പുകൾ (2014, 2019, 2024).
- സംസ്ഥാനത്തിലും കേന്ദ്രത്തിലുമായി ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ തലവനായി 24 വർഷത്തെ അദ്ദേഹത്തിന്റെ സേവനവും നാഴികകല്ലാണ്.















