കണ്ണൂർ: കൊടും ക്രിമിനൽ ചാർളി തോമസ് എന്ന ഗോവിന്ദച്ചാമി ജയിൽചാടിയത് മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമെന്ന് വിവരം. കണ്ണൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷ സെല്ലിൽ നിന്നും പുറത്തു കടക്കാൻ ഉദ്യോഗസ്ഥരുടെ സഹായം പരോക്ഷമായെങ്കിലും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ജയിൽ ചട്ടങ്ങൾ പാലിക്കാതെയാണ് ഇയാൾ കഴിഞ്ഞതെന്നാണ് വിവരം.
ചാട്ടം എളുപ്പമാക്കാൻ മനഃപൂർവ്വം ഭക്ഷണം ഒഴിവാക്കി ശരീരം ഭാരം കുറച്ചെന്നാണ് റിപ്പോർട്ട്. മാസങ്ങളായി ചപ്പാത്തി മാത്രാണ് കഴിച്ചിരുന്നത്. ഡോക്ടറിൽ നിന്നും ചോറ് ഒഴിവാക്കുനുള്ള അനുവാദം എഴുതി വാങ്ങിയിരുന്നു. ഇതോടെ ഭാരം പകുതിയായി കുറഞ്ഞ്കമ്പിയിലൂടെ നൂഴ്ന്ന് പുറത്തിറങ്ങാവുന്ന തരത്തിലേക്ക് മാറി. പിടിയിൽ ആയശേഷം പുറത്തു വരുന്ന ചിത്രങ്ങളും ഇക്കാര്യം ശരിവക്കുന്നുണ്ട്. പഴയതിൽ നിന്നും വ്യത്യസ്തനായി ശോഷിച്ച് അവശനായ ചാർളി തോമസാണ് ചിത്രങ്ങളിലുള്ളത്.
ജയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അവിടെ നിന്നുാണ് കമ്പി മുറിക്കാനുള്ള ആക്സോ ബ്ലേഡ് സംഘടിപ്പിച്ചതെന്നാണ് നിഗമനം. ആക്സോ ബ്ലേഡ് മറ്റാരെങ്കിലും എത്തിച്ച് നൽകിയതാണോ എന്നും സംശയമുണ്ട്. കമ്പി അറത്തു മാറ്റുന്നതിന് മുമ്പ് ഉപ്പു വച്ച് ദ്രവിപ്പിച്ചെന്നും സംശയുണ്ട്. രണ്ട് വലിയ വിപ്പകൾ വച്ച് തുണികൾ കൂട്ടിക്കെട്ടിയാണ് വൈദ്യുത വേലി മറികടന്നത്. ദേശീയപാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന, കൊടും ക്രിമിനിലുകളെ പാർപ്പിക്കുന്ന ജയിലിന്റെ വൈദ്യുതി വേലിയിൽ രണ്ട് വർഷമായി വൈദ്യുതി ഇല്ലെന്നാണ് വിവരം. സിപിഎം അംഗങ്ങളായ കൊലക്കേസ് പ്രതികളടക്കം നിരവധി രാഷ്‌ട്രീയ തടവുകാർ ജയിലിലുണ്ട്. വൈദ്യുതി ഇല്ലാത്ത വൈദ്യുതവേലി പലവിധ സംശയങ്ങൾക്കും കാരണമാകുന്നുണ്ട്.
ജയിലിന് അകത്തെ ജയിൽ എന്ന് വിശേഷിപ്പിക്കാവുന്ന പത്താം നമ്പർ സെല്ലിൽ ആയിരുന്നു ചാർളി തോമസിനെ പാർപ്പിച്ചിരുന്നത്. 36 ഏക്കറിലാണ് ജയിൽ സ്ഥിതി ചെയ്യുന്നത്. ഒരു മണിയോടെ ഒരു വാർഡൻ വന്ന് ടോർച്ചടിച്ച് നോക്കിയിരുന്നുവെന്നും ചുമരിനോട് ചേർന്ന് പുതച്ചുമൂടി കിടക്കുന്ന രൂപം കണ്ട് മടങ്ങിയെന്നും റിപ്പോർട്ടുണ്ട്.















