ന്യൂഡൽഹി: അശ്ലീല ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചതിന് ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയെടുത്ത് കേന്ദ്രസർക്കാർ. അശ്ലീല ഉള്ളടക്കങ്ങളും മറ്റും പ്രചരിപ്പിച്ച ഒടിടി ആപ്പുകൾക്കും വെബ്സൈറ്റുകൾക്കും കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തി. രാജ്യത്ത് ഇവയുടെ പ്രദർശനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റേതാണ് നടപടി. അശ്ലീലം നിറഞ്ഞ ആശയങ്ങൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച 25 പ്ലാറ്റ്ഫോമുകൾക്കെതിരെയാണ് നടപടിയെടുത്തത്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന തരത്തിലാണ് ഓൺലൈൻ സൈറ്റുകൾ പ്രവർത്തിക്കുന്നതെന്നാണ് കണ്ടെത്തൽ.
സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോകൾ പങ്കുവക്കുന്നതിന് മലയാളം ആപ്പുകളായ 18 പ്ലാറ്റ്ഫോമുകളും കേന്ദ്രം നിരോധിച്ചിരുന്നു. കൂടാതെ 19 വെബ്സെൈറ്റുകൾക്കും 57 സോഷ്യൽമീഡിയ അക്കൗണ്ടുകൾക്കുമെതിരെ നടപടി സ്വീകരിച്ചിരുന്നു.















