തൃശൂർ : മികച്ച ബാലസാഹിത്യ കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ എഴുത്തുകാരൻ ശ്രീജിത്ത് മൂത്തേടത്തിനെ എഴുത്തുകൂട്ടം തൃശൂർ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
ട്രിനിറ്റി ഹോസ്പിറ്റൽ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അനുമോദനയോഗം എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. പുത്തേഴത്ത് രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. ഉപഹാരസമർപ്പണവും നിർവ്വഹിച്ചു.
എഴുത്തുകൂട്ടം പ്രസിഡണ്ട് ശശി കളരിയേൽ അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി സുരേഷ്കുമാർ പർളിക്കാട് ആമുഖ പ്രസംഗം നടത്തി. ഉത്തരമേഖലാ ജോസെക്രട്ടറി സുനിതാ സുകുമാരൻ, ജോ. സെക്രട്ടറി അജിതാരാജൻ, കവി കെ.ദിനേശ് രാജാ, ശ്രീലത കാഞ്ഞിരക്കോട്, ഗീത കൈപ്പറമ്പ്, ഹവ്വട്ടീച്ചർ, കോ – ഓഡിനേറ്റർ ഷാജിതാസലിം എന്നിവർ സംസാരിച്ചു ശ്രീജിത്ത് മൂത്തേടത്ത് മറുപടി പ്രസംഗം നടത്തി.















