ന്യൂഡൽഹി: തായ്‌ലൻഡ്-കംബോഡിയ അതിർത്തിയിൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ജാഗ്രത നിർദ്ദേശവുമായി തായ്‌ലൻഡിലെ ഇന്ത്യൻ എംബസി. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ 14 തായ്‌ലൻഡ് പൗരന്മാർ കൊല്ലപ്പെടുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്നാണ് സുരക്ഷ മുൻനിർത്തി ഇന്ത്യൻ പൗരൻമാർക്കായി ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചത്.
തായ്‌ലൻഡ്-കംബോഡിയ അതിർത്തിയിലെ സാഹചര്യം കണക്കിലെടുത്ത്, തായ്‌ലൻഡിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരൻമാർ ടാറ്റ് ന്യൂസ് റൂം ഉൾപ്പെടെയുള്ള തായ് ഔദ്യോഗിക സ്രോതസ്സുകൾ പരിശോധിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു.
ഉബോൺ റാറ്റ്ചത്താനി, സുരിൻ, സിസകെറ്റ്, ബുരിറാം, സാ കായോ, ചന്തബുരി, ട്രാറ്റ് എന്നിടെ ഏഴ് പ്രവിശ്യകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സുരക്ഷിതമല്ലെന്നാണ് ടാറ്റ് ന്യൂസ് റൂം പങ്കുവയ്‌ക്കുന്ന വിവരം. ഫു ചോങ്‑നാ യോയി ദേശീയോദ്യാനം, പ്രസാത് ത മുയെൻ തോം ക്ഷേത്രം, ചോങ് ചോം, ബാൻ ഹാറ്റ് ലെക് എന്നിവ സന്ദർശിക്കുന്നത് സുരക്ഷിതമല്ലെന്നും ടാറ്റ് ന്യൂസ് റൂം അഭിപ്രായപ്പെടുന്നു.
ബുധനാഴ്ച നടന്ന ലാൻഡ്‌മൈൻ സ്‌ഫോടനത്തിൽ അഞ്ച് തായ് സൈനികർക്ക് പരിക്കേറ്റതിന് പിന്നാലെയാണ് സംഘർഷം ആരംഭിച്ചത്. പൊട്ടിത്തെറിച്ചത് പുതിയതായി സ്ഥാപിച്ച റഷ്യൻ നിർമ്മിത മൈനുകളാണെന്നാണ് തായ്ലൻഡിന്റെ ആരോപണം. പ്രത്യാക്രമണമായി തായ് യുദ്ധവിമാനങ്ങൾ കംബോഡിയൻ പ്രദേശങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തി. പിന്നാലെ സംഘർഷം രൂക്ഷമാവുകയായിരുന്നു.
In view of the situation near Thailand-Cambodia border, all Indian travelers to Thailand are advised to check updates from Thai official sources, including TAT Newsroom.
As per Tourism Authority of Thailand places mentioned in the following link are not recommended for… https://t.co/ToeHLSQUYi
— India in Thailand (@IndiainThailand) July 25, 2025















