കൊച്ചി: ചിന്മയ ഇൻ്റർനാഷണൽ ഫൗണ്ടേഷന്റെ ആസ്ഥാനമായ പിറവം വെളിയനാട് ആദിശങ്കരനിലയത്തിലെത്തിയ ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവതിനെ പൂർണകുംഭം നൽകി സ്വീകരിച്ചു.
ചിന്മയ മിഷൻ കേരള സംയോജകൻ സ്വാമി വിവിക്താനന്ദ, ചിന്മയ ഇൻ്റർനാഷണൻ ഫൗണ്ടേഷൻ ആചാര്യൻ സ്വാമി ശാരദാനന്ദ ,ചിന്മയ മിഷൻ നോയിഡ ആചാര്യൻ സ്വാമി ചിത് രൂപാനന്ദ എന്നിവർ ചേർന്ന് സ്വീകരിച്ചു. ശങ്കരാചാര്യർ ജനിച്ച മുറിയിൽ സർസംഘചാലക് ദീപാരാധനയും നടത്തി. ജീവചരിത്രം ആലേഖനം ചെയ്ത മ്യൂറൽ ചിത്രങ്ങളും വീക്ഷിച്ചു.















