തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂൾ സമയമാറ്റത്തിൽ സർക്കാർ തീരുമാനം തുടരും എന്ന് മന്ത്രി വി ശിവൻകുട്ടി.ഈ വർഷം സമയമാറ്റത്തിൽ മാറ്റമില്ലെന്നും ചർച്ചക്ക് വന്നവരെ കാര്യം പറഞ്ഞ് മനസിലാക്കി എന്നും അദ്ദേഹം പറഞ്ഞു. കോടതിയിൽ പോകേണ്ടവർക്ക് പോകാം എന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
രാവിലെ 15 മിനിറ്റ് വൈകുന്നേരം 15 മിനുട്ട് അങ്ങനെയാണ് സമയമാറ്റം .10 മണിക്ക് തുടങ്ങേണ്ട ക്ലാസ്സ് 9.45 ന് ആരംഭിക്കും. 5 അംഗ സമിതി പഠനം നടത്തിയിരുന്നു. റിപ്പോർട് അടിസ്ഥാനത്തിൽ ആണ് പുനക്രമീകരണം
“നിലവിൽ എടുത്ത സമയക്രമീകരണവുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്കൂൾ സമയമാറ്റം അരമണിക്കൂർ നീട്ടാനായിരുന്നു തീരുമാനം, പ്രതിഷേധങ്ങളും പരാതികളും ലഭിച്ചു. പ്രതിഷേധവുമായി മുന്നോട്ടു പോകാൻ വകുപ്പിന് താല്പര്യമില്ല. എല്ലാ സംഘടനകളുടെയും അഭിപ്രായം കേട്ടു. ഏത് സാഹചര്യത്തിലാണ് തീരുമാനം എടുത്തതെന്ന് വിശദീകരിച്ചു. ഭൂരിപക്ഷം പേരും സർക്കാർ തീരുമാനം അംഗീകരിച്ചു”.മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
വിദ്യാഭ്യാസ കലണ്ടർ യോഗവും ഇന്ന് നടന്നുവെന്നും മന്ത്രി പറഞ്ഞു.















