കൊച്ചി: നടനും ബി ജെ പി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയകൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും ക്യൂ ആർ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുന്‍ ജീവനക്കാരികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി . പ്രതികളായ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരായ വിനീത, രാധു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തള്ളിയത്.
സാമ്പത്തിക തട്ടിപ്പിന് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ വിനീത, രാധു, കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള ദിവ്യ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് വിനീതയും രാധുവും ഹൈക്കോടതിയിലെത്തിയത്.മൂന്ന് ജീവനക്കാരികള്‍ക്ക് എതിരെയായിരുന്നു ദിയയുടെ പരാതി. രണ്ട് പേരാണ് കോടതിയെ സമീപിച്ചിരുന്നത്. കേസിൽ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
തിരുവനന്തപുരം കവടിയാറിലാണ് ദിയയുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ജീവനക്കാരികളുടെ ക്യൂആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നത് എന്നായിരുന്നു പരാതി.ക്യു ആര്‍ കോഡ് മാറ്റി പല സമയങ്ങളിലായി വലിയ തുക തട്ടിയെടുത്തു എന്നാണ് കൃഷ്ണകുമാറും മകളും മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി.















