തൃശൂർ: ചെളിവെള്ളം തെറിപ്പിച്ചതിന് കാർ യാത്രികനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. പന്നിത്തടം പെട്രോൾ പമ്പിൽ വെച്ചാണ് ബൈക്കിലെത്തിയ യുവാവ് കാർ യാത്രികനെ കത്രിക ഉപയോഗിച്ച് ആക്രമിച്ചത്.
കാർ ഡ്രൈവർ ശരീരത്തിലേക്ക് ചെളിവെള്ളം തെറിപ്പിച്ചുവെന്ന് പറഞ്ഞായിരുന്നു ആക്രമണം. കാർ യാത്രികന് നെഞ്ചിലാണ് മുറിവേറ്റത്.
ആക്രമണം നടത്തിയ യുവാവിനെ എരുമപ്പെട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ഞൂര് സ്വദേശി സാമ്പ്രിക്കൽ സുരേഷ് ആണ് കസ്റ്റഡിയിലായത്.
കാർ ഡ്രൈവർ ആശുപത്രിയിൽ ചികിത്സതേടി. പമ്പിലുണ്ടായിരുന്നവർ പിടിച്ച് മാറ്റിയതിനാൽ കാർ ഡ്രൈവർക്ക് വലിയരീതിയിൽ പരുക്കേറ്റില്ല.















