ടെഹ്റാൻ: ഇറാനിൽ കോടതി സമുച്ചത്തിന് നേരയുണ്ടായ ഭീകരാക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഞ്ച് സാധാരണക്കാരും മൂന്ന് ഭീകരരുമാണ് കൊല്ലപ്പെട്ടത്. കോടതിമുറിക്ക് സമീപം നിരവധി സ്ഫോടനങ്ങളും നടന്നിരുന്നു.
തെക്കുകിഴക്കൻ ഇറാനിലെ സിസ്താൻ ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ സഹെദാനിലാണ് ഭീകരാക്രമണമുണ്ടായത്. സുന്നി തീവ്രവാദ സംഘടനയായ ജെയ്‌ഷ് അൽ-അദ്ൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപ്പോർട്ടുണ്ട്.
ജഡ്ജിമാരുടെ ചേംബറിലേക്ക് തോക്കുധാരികൾ ഇരച്ചുകയറിയതായി മിസാൻ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ചാവേറുകൾ ബോംബ് സ്ഫോടനമാണെന്ന് ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.















