കളിക്കുന്നതിനിടെ ഒന്നര വയസുകാരൻ മൂർഖൻ പാമ്പിനെ കടിച്ചു കൊന്നു. ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് അവിശ്വസനീയമായ സംഭവം നടന്നത്. അപകടനില തരണം ചെയ്ത കുഞ്ഞ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. മജൗലിയ ബ്ലോക്കിലുള്ള മൊച്ച്ഹി ബങ്കത്വ ഗ്രാമത്തിലെ വീട്ടിൽ കളിക്കുകയായിരുന്നു ഗോവിന്ദ എന്ന ഒന്നര വയസുകാരൻ. ഇതിനിടെ ചെറു മൂർഖൻ കുഞ്ഞിന്റെ സമീപമെത്തി. കയ്യിലുണ്ടായിരുന്ന കളിപ്പാട്ടം കൊണ്ട് പാമ്പിനെ അടിച്ച ശേഷം അവൻ അതിനെ എടുത്ത് കടിക്കുകയായിരുന്നു. അടിയം കടിയും ഏറ്റതോടെ മൂർഖൻ ഉടൻ ചത്തു.
ശബ്ദം കേൾക്കാത്തതിനെ തുടർന്ന് വീട്ടുകാർ വന്ന് നോക്കുമ്പോൾ കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. സമീപച്ച് തന്നെ ചത്ത മൂർഖനുമുണ്ടായിരുന്നു. പരിഭ്രാന്തരായ കുടുംബം കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടനില തരണം ചെയ്ത കുഞ്ഞ് ഇപ്പോൾ നിരീക്ഷണത്തിലാണ്.
बिहार : बेतिया में 1 साल के बच्चे ने कोबरा को काटा, कोबरा की हुई मौत
◆ सांप को काटने के कुछ घंटे बाद बच्चा भी बेहोश हो गया
◆ डॉक्टर ने बताया कि बच्चे के शरीर में जहर का कोई भी लक्षण नहीं है और वह खतरे से बाहर है #Bihar | #CobraSnake | Bihar | Cobra Snake pic.twitter.com/hHM17QFC2V
— News24 (@news24tvchannel) July 26, 2025















