വാഷിങ്ടൺ : തായ്‌ലൻഡും കംബോഡിയയും വെടിനിർത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അതിർത്തി തർക്കത്തെച്ചൊല്ലി മൂന്ന് ദിവസമായി തുടരുന്ന സംഘർഷത്തിന് ശേഷം ഇരു രാജ്യങ്ങളും ഇപ്പോൾ വെടിനിർത്തലിന് സമ്മതിച്ചതായി ട്രംപ് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം തുടർന്നാൽ അമേരിക്കയുമായുള്ള വ്യാപാരത്തെ സാരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് യുദ്ധം ഇവർ അവസാനിച്ചതെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തു.
കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റും തായ്‍ലൻഡിന്‍റെ ഇടക്കാല പ്രധാനമന്ത്രി ഫുംതാം വെച്ചയാചൈയുമായും താൻ സംസാരിച്ചുവെന്നും, പോരാട്ടം തുടർന്നാൽ യുഎസുമായുള്ള വ്യാപാരക്കരാറുകളെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായും ട്രംപ് പറഞ്ഞു.
“ഇരു രാജ്യങ്ങളും ഉടനടി വെടിനിർത്തലും സമാധാനവും പ്രതീക്ഷിക്കുന്നു. അമേരിക്കയ്‌ക്ക് ഇരു രാജ്യങ്ങളുമായും വ്യാപാര ബന്ധമുണ്ട്. അതിനാൽ, ഇരു രാജ്യങ്ങളും ഏറ്റുമുട്ടൽ തുടരുകയാണെങ്കിൽ, അവരുമായി ഒരു കരാറിലും ഏർപ്പെടാൻ ഞങ്ങൾക്ക് താൽപ്പര്യമില്ല. ഞാൻ അവരോട് ഇക്കാര്യം പറഞ്ഞു. ഞാൻ ഉടൻ തന്നെ തായ് പ്രധാനമന്ത്രിയോട് ഫോണിൽ ഇക്കാര്യം സംസാരിച്ചു.”ട്രംപ് ട്രൂത്ത് സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തു:
സംഘർഷത്തിൽ 30-ലധികം പേർ കൊല്ലപ്പെടുകയും 1,30,000-ത്തിലധികം പേർക്ക് വീടുകൾ ഉപേക്ഷിച്ചു പോകേണ്ടി വരികയും ചെയ്തിരുന്നു.















