തിരുവനന്തപുരം : രഞ്ജിത്ത് ശ്രീനിവാസൻ കേസിൽ വിധിപറഞ്ഞ ജഡ്ജിയെ ഗോഡ്‌സെയോട് ഉപമിച്ച് മുസ്ളീം തീവ്രവാദികളുടെ പ്രചാരണം. അഡ്വ: രഞ്ജിത് ശ്രീനിവാസനെ വീട്ടിൽ കയറി കുടുംബത്തിന്റെ മുന്നിലിട്ട് പൈശാചികമായി കൊലപ്പെടുത്തിയ മുസ്ളീം തീവ്രവാദികളിൽ അവസാനത്തെ ആളെയും തൂക്കിക്കൊല്ലാൻ വിധിച്ചതിനെ തുടർന്നാണ് ജഡ്ജിക്കെതിരെ അവഹേളനവുമായി തീവ്രവാദികൾ രംഗത് വന്നത്.
കുന്നിൽ ഹാരിസ് എന്ന പേരിലുള്ള പ്രൊഫൈൽ വഴിയാണ് ജഡ്ജിയെയും നിയമവ്യവസ്ഥയെയും വർഗ്ഗീയമായി അവഹേളിക്കുന്ന പോസ്റ്റുകൾ വന്നത്.

ഇത് കൂടാതെ പോസ്റ്റിൽ കമെന്റ് ചെയ്തിരിക്കുന്ന ചിലർ ഇന്ത്യക്ക് പുറത്ത് ഹിന്ദുക്കളെ ആക്രമിക്കണം എന്ന് ആഹ്വാനം ചെയ്തിട്ടുമുണ്ട്.

അഡ്വ: രഞ്ജിത് ശ്രീനിവാസൻ കൊലക്കേസിൽ അവസാന പ്രതിക്കും വധ ശിക്ഷ വിധിച്ചതോടെ സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള നിരവധി കമെന്റുകളും പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.















