കൊല്ലം: വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കൊല്ലം പത്തനാപുരത്താണ് സംഭവം. കാരംമൂട് സ്വദേശി സൽദാനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവമുണ്ടായത്.
ക്ലിനിക്കിൽ ആരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകിവച്ചാണ് യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഡോക്ടർ ബഹളം വച്ചതോടെ സമീപവാസികൾ എത്തി. തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശവാസികളാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.















