കൊച്ചി: തൃപ്പൂണിത്തുറയിൽ സ്കൂൾ കെട്ടിടം തകർന്നുവീണു. എരൂർ കെഎം യുപി സ്കൂളിലാണ് അപകടമുണ്ടായത്. ഞായറാഴ്ച അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി. 200 ഓളം കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്.
സ്കൂളിന്റെ പഴയ പാചക പുരയാണ് ഇടിഞ്ഞു വീണത്. ഇതിന് സമീപത്തായാണ് 2019ൽ പുതിയ പാചകപ്പുര നിർമിച്ചത്. എന്നാൽ വർഷം ആറ് കഴിഞ്ഞിട്ടും അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റാൻ അധികൃതർ തയ്യാറായില്ല. ജീർണ്ണാവസ്ഥയിലായിരുന്ന കെട്ടിടത്തിന്റെ സമീപത്ത് നിന്ന് കുട്ടികൾ കളിക്കാറുണ്ട്. അപകട ഭീഷണി ചൂണ്ടിക്കാട്ടിയിട്ടും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.















