കഴിഞ്ഞ രണ്ട് ദിവസമായി ഛത്തീസ്ഗഡിലെ കന്യാസ്ത്രികളുടെ അറസ്റ്റുായി ബന്ധപ്പെട്ട് ‘ചില’ മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളും അർദ്ധസത്യങ്ങളും. അതേസമയം യാഥാർത്ഥ്യം പ്രേക്ഷകരിലേക്ക് എത്തിക്കാൻ ജനം ടീവി സംഘം ഛത്തീസ്ഗഡിൽ നേരിട്ട് എത്തിയിട്ടുണ്ട്.
കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് അന്ന് റെയിൽ സ്റ്റേഷനിൽ സംഭവിച്ചതെന്ത്? യാഥാർത്ഥ്യം അറിയാം…..
കമ്യൂണിസ്റ്റ് ഭീകര മേഖലയാണ് ബസ്തറിലെ നാരായാൺ പൂർ. കുറച്ച് കാലം മുൻപ് വരെ ഇവിടേക്ക് സർക്കാർ സംവിധാനങ്ങൾക്ക് പോലും പ്രവേശനമുണ്ടായിരുന്നില്ല. അവിടെ നിന്നുള്ള മൂന്ന് പെൺകുട്ടികളുമായി ഒരു പയ്യൻ ദുർഗ് റെയിൽവേ സ്റ്റേഷനിൽ എത്തുന്നു. അവിടെ അവരെയും കാത്ത് രണ്ട് കന്യാസ്ത്രീകളുണ്ടായിരുന്നു. പെൺകുട്ടികളെ ഈ കന്യാസ്ത്രീകൾക്ക് കൈമാറിയ ശേഷം അവൻ അവിടെ നിന്നും മാറി നിൽക്കുന്നു.
സംശയം തോന്നിയ ആർപ എഫ് ഉദ്യോഗസ്ഥൻ ഇവരോട് പ്ലാറ്റ്ഫോം ടിക്കറ്റ് ചോദിക്കുന്നു. പ്ലാറ്റ്ഫോം ടിക്കറ്റോ മറ്റോ യാതോരുവിധ രേഖകളോ ഇവരുടെ കയ്യിലുണ്ടായിരുന്നില്ല, മാത്രമല്ല ഇവ കന്യാസ്ത്രീകളുടെ കൈവശമാണെന്ന് അവർ ഉദ്യോഗസ്ഥനോട് പറയുകയും ചെയ്യുന്നു. കൂടുതൽ ചോദിച്ചപ്പോൾ ബസ്തറിൽ നിന്നാണെന്നും വനവാസികളാണെന്നും അവർ പറഞ്ഞു. ഇതോടെയാണ് ആർപിഎഫ് വിഷയത്തിൽ കൂടുതൽ ജാഗരൂഗരായത്. ഇതിനിടെ തന്റെ അനുമതിയില്ലാതെയാണ് ആഗ്രയിലേക്ക് കൊണ്ടു പോകുന്നതെന്ന് ഒരു പെൺകുട്ടി മൊഴി നൽകി. ഇതോടെയാണ് നിയമപരമായ നടപടികളിലേക്ക് പൊലീസ് കടന്നത്.
സംഭവം നടന്ന് ഒരുപാട് സമയത്തിന് ശേഷമാണ് ബജ്രംഗ് ദൾ അവിടെ എത്തുന്നത്. . അതിനാൽ തന്നെ അവരുടെ സമ്മർദ്ദത്തെ തുടർന്നാണ് കേസ് എടുത്തതെന്ന വാദം ഇതോടെ പൊളിഞ്ഞു. കേസിൽ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നാണ് മറ്റൊരു പ്രചരണം. എന്നാൽ ഇക്കാര്യം അവിടത്തെ ആഭ്യന്തര മന്ത്രിയും തള്ളുകയും ചെയ്തു.
ഈ വിവരങ്ങളെല്ലാം മൂടിവച്ചാണ് ക്രൈസ്തവർക്ക് നേരെ ആക്രമണം എന്ന നിലയിൽ കേരളത്തിലെ മാദ്ധ്യമങ്ങൾ വാർത്ത നൽകുന്നത്. ബസ്തറും പരിസര പ്രദേശങ്ങളിലെയും സ്ഥിതി ഗതികൾ മനസ്സിലാക്കാതെയാണ് ഈ വാർത്ത പടച്ചുവിടൽ.
വനവാസികളുടെ തനത് പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന നിയമങ്ങളുളള സംസ്ഥാനമാണ് ഛത്തീസ്ഗഡ്. 1967ൽ കോൺഗ്രസ് സർക്കാരാണ് വനവാസികളെ കൂട്ടത്തോട്ടെ മതം മാറ്റുന്നത് തടയാൻ മതപരിവർത്തന നിയമം കൊണ്ടുവന്നത്.















