ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന് ക്ലീൻ ചീറ്റ് നൽകുന്ന തരത്തിലുള്ള പരാമർശങ്ങൾ പി. ചിദംബരത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഇതിനാണ് ലോക്സഭയിൽ കുറിക്കു കൊള്ളുന്ന മറുപടി നൽകിയത്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടന്ന ചർച്ചയിലാണ് അമിത് ഷായുടെ വിമർശനം. പഹൽഗാം ഭീകരർ പാകിസ്ഥാനികളാണ് എന്നതിന് തെളിവ് നൽകണമെന്ന് തലമുതിർന്ന നേതാവ് ആവശ്യപ്പെട്ടിരുന്നു
‘ പഹൽഗാം ഭീകരർ കൊല്ലപ്പെട്ടെന്ന് അറിയുമ്പോൾ പ്രതിപക്ഷം സന്തോഷിക്കുമെന്നാണ് കരുതിയത്. എന്നാൽ അവർ അസ്വസ്ഥരാണെന്ന് തോന്നുന്നു. പ്രതിപക്ഷം ഭീകരരുടെ മതം മാത്രമേ തിരയാറുള്ളൂ’- സ്വതസിദ്ധമായ ശൈലിയിൽ ആഭ്യന്തരമന്ത്രി പറഞ്ഞു.
ഇന്നലെ മുൻ ആഭ്യന്തര മന്ത്രി ചിദംബരംജി തീവ്രവാദികൾ പാകിസ്ഥാനിൽ നിന്നാണ് വന്നതെന്നതിന് തെളിവുണ്ടോ എന്ന് ചോദിക്കുന്നത് കേട്ടു? പാകിസ്ഥാനെ രക്ഷിച്ചാൽ അദ്ദേഹത്തിന് എന്ത് ലഭിക്കുമെന്ന് അറിയാൻ ആഗ്രഹിമുണ്ട്. ചിദംബരം പാകിസ്ഥാന് ക്ലീൻ ചിറ്റ് നൽകാനാണ് ശ്രമിക്കുന്നതെന്നും അമിത് ഷാ വിമർശിച്ചു.
കോൺഗ്രസിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ഭീകരാക്രമണങ്ങൾക്ക് സൈനിക ശക്തി ഉപയോഗിച്ച് മറുപടി നൽകുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2005 നും 2011 നും ഇടയിൽ 27 ഭീകരാക്രമണങ്ങളാണ് നടന്നത്. ഭീകരരുടെ ചിത്രങ്ങൾ പാകിസ്ഥാനിലേക്ക് അയച്ചു കാത്തിരിക്കുകയാണ് കോൺഗ്രസ് ചെയ്തതെന്നും അദ്ദേഹം പരിസഹിച്ചു















