കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചത് ആക്രമിക്കാന്‍ ശ്രമിച്ചെന്നാക്കി എടുത്ത കേസിൽ കുറ്റാരോപിതനെതിരായ നടപടി കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിൽ പ്രതിയാക്കപ്പെട്ട കണ്ണൂരിലെ അദ്ധ്യാപകൻ ഫര്‍സീന്‍ മജീദിന്റെ ശമ്പള വര്‍ധന തടഞ്ഞ നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെ ഫർസീൻ മജീദ് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. സ്വർണക്കടത്ത് വിവാദങ്ങളുടെ പശ്ചാത്തിൽ മുഖ്യമന്ത്രിക്കെതിരായ സമരത്തിന്റെ ഭാഗമായായിരുന്നു വിമാനത്തിനുള്ളിലെ പ്രതിഷേധം.
ഈ വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും കോടതി നോട്ടീസ് അയച്ചു. മട്ടന്നൂര്‍ യുപി സ്‌കൂള്‍ മാനേജറും നാലാഴ്ചയ്‌ക്കകം മറുപടി നല്‍കണം.















