തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ കൺസെഷൻ നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട ചര്‍ച്ച പരാജയപ്പെട്ടതോടെ സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. ബസുടമകളും വിദ്യാര്‍ത്ഥി സംഘടനകളും ഗതാഗത സെക്രട്ടറിയും തമ്മില്‍ നടത്തിയ ചർച്ച പരാജയമായിരുന്നു. നിരക്ക് വർധന അംഗീകരിക്കില്ലെന്നാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ നിലപാട്.
നിലവിലെ നിരക്കായ 1 രൂപ മുതല്‍ 8 വരെയുള്ളത് 2 രൂപ മുതല്‍ 10 വരെയായി വര്‍ധിപ്പിക്കാമെന്നാണ് ഗതാഗതസെക്രട്ടറി നിര്‍ദേശിച്ചത്. എന്നാൽ വിദ്യാർത്ഥി സംഘടനകൾ ഇത് അംഗീകരിച്ചില്ല. ഓണത്തിന് മുമ്പ് തന്നെ സമരം തുടങ്ങാനാണ് ആലോചന. തീയതി രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ബസുടമകൾ പറഞ്ഞു.















