പാലക്കാട് : ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. കെ.പി.ശശികല ടീച്ചർ ,എസ്.ജെ.ആർ .കുമാർ, ഡോ.കെ.എസ്.രാധാകൃഷ്ണൻ , മുൻ ഡി.ജി.പി ,ടി.പി.സെൻകുമാർ എന്നിവർക്കെതിരായ കേസാണ് റദ്ദാക്കിയത്. ചിറ്റൂർ മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ് നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്.
ഹർജിക്കാർക്കെതിരായ കേസ് നടപടികൾ തുടരുന്നത് നിയമ പ്രക്രിയയുടെ ദുരുപയോഗമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഈ 4 പേരെയും പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പോലീസ് തുടരന്വേഷണ റിപ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിച്ചിരുന്നു.















