ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് മോദി സർക്കാരിന്റെ രാഷ്‌ട്രീയ ഇച്ഛാശക്തിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുലിന് മുഖമടച്ച മറുപടിയുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. ഇന്ത്യയെ ആക്രമിക്കുന്നതിൽ നിന്നും പാകിസ്താനെ പിന്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 1971-ൽ രാഹുലിന്റെ മുത്തശ്ശിയും മുൻ പ്രധാനമന്തിയുമായ ഇന്ദിര എഴുതിയ കത്തുകൾ പങ്കുവച്ച് കൊണ്ടാണ് കിരൺ റിജിജുവിന്റെ മറുപടി നൽകിയിരിക്കുന്നത്. യുഎസ് ആർക്കൈവുകളിൽ സൂക്ഷിച്ച കത്തിന്റെ പകർപ്പ് മന്ത്രി എക്സിൽ പങ്കുവച്ചിട്ടുണ്ട്.
ഇന്ദിരാ യുഎസ് പ്രസിഡന്റ് നിക്സണിന് അയച്ച കത്തിലെ ഈ വാചകം കാണാൻ രാഹുൽ ദയവായി നാല് മിനിറ്റ് സമയം മാറ്റിവക്കണം. ഇതായിരുന്നു ഇന്ദിരയുടെ രാഷ്‌ട്രീയ ഇച്ഛാശക്തി, മന്ത്രി പറഞ്ഞു. 1971 ഡിസംബർ 5-ന് പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയിരുന്നു. ഈ വേളയിലാണ് വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് ഇന്ദിര യുഎസിന് കത്ത് അയച്ചിരിക്കുന്നത്.
Pls give 4 minutes to see this text of the letter of Smt. Indira Gandhi to President Nixon. Is this the political will of Smt Indira Gandhi ji?https://t.co/2bmhqtRGf3
— Kiren Rijiju (@KirenRijiju) July 29, 2025
രാഹുൽ ഇന്നലെ പാർലമെന്റിൽ നടത്തിയ 40 മിനിറ്റ് നീണ്ട പ്രസംഗത്തിൽ എന്നത്തെയുംപോലെ വിചിത്രമായ വാദങ്ങളും ആരോപണങ്ങളുമുണ്ടായത്. പാകിസ്ഥാനെ ആക്രമിക്കാൻ സർക്കാരിന് “രാഷ്‌ട്രീയ ഇച്ഛാശക്തി” ഇല്ലെന്നും സായുധ സേനയുടെ കൈകൾ പിന്നിൽ കെട്ടിയിട്ടിയാണ് ഓപ്പറേഷൻ സിന്ദൂർ നടത്തിയെന്നുമാണ് രാഹുലിന്റെ വാക്കുകൾ.















